LiveTV

Live

Kerala

ഗുണ്ടുമലയിലെ പെണ്‍കുട്ടിയുടെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കി

തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ മൂന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 

ഗുണ്ടുമലയിലെ പെണ്‍കുട്ടിയുടെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കി

ഇടുക്കി മൂന്നാര്‍ ഗുണ്ടുമലയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊലപാതകമാണോ കുട്ടിയുടെ മരണത്തില്‍ കലാശിച്ചതെന്നടക്കമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിക്കും. കഴി‍ഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ മൂന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയര്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കട്ടിലിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരുഹതയുള്ളതായ സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചിരിക്കുന്നത്. സംഭവ സമയത്ത് കുട്ടിയുടെ പ്രായമായ മുത്തശ്ശി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ കുട്ടിയുടെ മരണത്തില്‍ അസ്വഭാവിക കണ്ടെത്തിയതോടെയാണ് പോലീസ് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനയച്ചത് . മരണ കാരണം കൊലപാതകമാകാനുള്ള ചില തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. ബന്ധുക്കളും. അയല്‍വാസികളുമായിട്ടുള്ള കൂടുതല്‍ ആളുകളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.ഫോറന്‍സിക് വിരലടയാള വിദഗ്തര്‍ വീട്ടിലെത്തി. തെളിവുകള്‍ ശേഖരിച്ചു.