LiveTV

Live

Kerala

യു.എന്‍.എ സാമ്പത്തിക ക്രമക്കേട്: എഫ്.ഐ.ആര്‍ റദ്ദാക്കില്ല, അന്വേഷണം നടക്കട്ടെയെന്ന് സുപ്രീംകോടതി 

കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കട്ടേയെന്ന് കോടതി നിലപാടെടുത്തു.

യു.എന്‍.എ സാമ്പത്തിക ക്രമക്കേട്: എഫ്.ഐ.ആര്‍ റദ്ദാക്കില്ല, അന്വേഷണം നടക്കട്ടെയെന്ന് സുപ്രീംകോടതി 

നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കട്ടേയെന്ന് കോടതി നിലപാടെടുത്തു. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചിരുന്നത്.

ഇതോടെ യു.എന്‍.എ സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ് ഹരജി പിന്‍വലിച്ചു. യു.എന്‍.എ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ മുന്‍പിലെത്തിയത്. ‌യു.എന്‍.എയുടെ ഫണ്ടില്‍നിന്ന് മൂന്നരക്കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.