LiveTV

Live

Kerala

‘മുന്നാക്കക്കാരെ സംഘ്പരിവാര്‍ റാഞ്ചുന്നു’, നവോത്ഥാന സമിതിയില്‍ നിന്ന് പിന്മാറാന്‍ ഇതും ഒരു കാരണമെന്ന് സുഗതന്‍

താന്‍ കടലാസ് പുലിയാണെങ്കില്‍ സമിതിയുടെ ഭാരവാഹിയാക്കിയത് എന്തിനാണെന്നും സുഗതന്‍ ചോദിച്ചു.

‘മുന്നാക്കക്കാരെ സംഘ്പരിവാര്‍ റാഞ്ചുന്നു’, നവോത്ഥാന സമിതിയില്‍ നിന്ന് പിന്മാറാന്‍ ഇതും ഒരു കാരണമെന്ന് സുഗതന്‍

നവോത്ഥാന സമിതിയുമായി സഹകരിച്ചത് കൊണ്ട്‍ ഹിന്ദു പാര്‍ലമെന്‍റിന് ദോഷമുണ്ടാകുന്നുവെന്ന് സി.പി സുഗതന്‍. മുന്നാക്കക്കാരെ സംഘ്പരിവാര്‍ റാഞ്ചിക്കൊണ്ടുപോകുകയാണ്, സമിതിയില്‍ നിന്ന് പിന്മാറാന്‍ ഇതും ഒരു കാരണമാണെന്ന് സി.പി സുഗതന്‍ മീഡിയവണിനോട് പറഞ്ഞു. താന്‍ കടലാസ് പുലിയാണെങ്കില്‍ സമിതിയുടെ ഭാരവാഹിയാക്കിയത് എന്തിനാണെന്നും സുഗതന്‍ ചോദിച്ചു.

ഹിന്ദു പാര്‍ലമെന്‍റില്‍ അംഗങ്ങളായ സമുദായ സംഘടനകള്‍ നവോത്ഥാന സമിതി വിടുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സമിതി സംവരണ മുന്നണിയായി മാറിയെന്നാണ് ഹിന്ദുപാർലമെന്റിന്‍റെ ആരോപണം. ഇതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ ഇന്ന് രംഗത്ത് എത്തിയിരുന്നു. സുഗതന്‍ വെറും കടലാസ് പുലിയാണ്. ഒരു സുഗതൻ പോയതു കൊണ്ട് സമിതിക്ക് ഒന്നും പറ്റില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

സുഗതന് പാർലമെന്ററി മോഹമാണ്, നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ഏത് അറ്റം വരെയും എസ്.എൻ.ഡി.പി പോകും. പിന്നാക്ക സമുദായത്തിനായി അല്ലാതെ വേറെ ആര്‍ക്ക് വേണ്ടിയാണ് താന്‍ വാദിക്കേണ്ടതെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.

Also read: നവോത്ഥാന സംരക്ഷണ സമിതിയുടെ ലക്ഷ്യം ഹിന്ദു ഐക്യമല്ലെന്ന് വെള്ളാപ്പള്ളി