LiveTV

Live

Kerala

നവോത്ഥാന സമിതി തട്ടിക്കൂട്ടെന്ന് ചെന്നിത്തല; ഹിന്ദു ഐക്യമുണ്ടാക്കേണ്ടത് സര്‍ക്കാരല്ലെന്ന് വി മുരളീധരന്‍

വിശ്വാസ സമൂഹത്തെ വഞ്ചിച്ച് നടത്തിയ പരിപാടിയാണ് നവോത്ഥാന സമിതിയെന്നും ചെന്നിത്തല

നവോത്ഥാന  സമിതി തട്ടിക്കൂട്ടെന്ന് ചെന്നിത്തല; ഹിന്ദു ഐക്യമുണ്ടാക്കേണ്ടത് സര്‍ക്കാരല്ലെന്ന് വി മുരളീധരന്‍

നവോത്ഥാന സംരക്ഷണ സമിതി മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ട് പരിപാടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾ തന്നെ അതിനെ തള്ളിക്കളഞ്ഞതാണ്. വിശ്വാസ സമൂഹത്തെ വഞ്ചിച്ച് നടത്തിയ പരിപാടിയാണ് നവോത്ഥാന സമിതിയെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ഹിന്ദു ഐക്യമുണ്ടാക്കേണ്ടത് സംസ്ഥാന സര്‍ക്കാരല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു‍. ശബരിമല സമരത്തെ തകര്‍ക്കാന്‍ ഉണ്ടാക്കിയ തട്ടിക്കൂട്ട് സമിതിയാണ് നവോത്ഥാന സംരക്ഷണ സമിതി. അത് പൊളിയുക സ്വാഭാവികമാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളര്‍ന്നതിന് പിന്നാലെയാണ് പ്രതികരണം. ഹിന്ദു പാര്‍ലമെന്‍റില്‍ അംഗങ്ങളായ സമുദായ സംഘടനകള്‍ സമിതി വിടുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. സമിതി ജോയിന്‍റ് കണ്‍വീനര്‍ സി.പി സുഗതനും ജനറൽ കൺവീനർ പുന്നല ശ്രീകുമാറുമായുള്ള അഭിപ്രായ ഭിന്നതയാണ് പിളർപ്പിന് കാരണമെന്നാണ് സൂചന.