LiveTV

Live

Kerala

‘പാർട്ടിക്ക് അതീതമായ നിലപാടുകളിലേക്ക് വഹാബ് പോയിക്കൊണ്ടിരിക്കുന്നു’; പി.വി അബ്ദുല്‍ വഹാബിനെതിരെ ബഷീറലി തങ്ങള്‍  

സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയ പി.വി അബ്ദുൽ വഹാബ് എം.പിയുടെ പ്രസ്താവനക്കെതിരെ ബഷീറലി തങ്ങള്‍.

‘പാർട്ടിക്ക് അതീതമായ നിലപാടുകളിലേക്ക് വഹാബ് പോയിക്കൊണ്ടിരിക്കുന്നു’; പി.വി അബ്ദുല്‍ വഹാബിനെതിരെ ബഷീറലി തങ്ങള്‍  

സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയ പി.വി അബ്ദുൽ വഹാബ് എം.പിയുടെ പ്രസ്താവനക്കെതിരെ ബഷീറലി തങ്ങള്‍. വഹാബിന്‍റെ പ്രസ്താവന ഗൗരവമായി കാണണം. പാർട്ടിക്ക് അതീതമായ നിലപാടുകളിലേക്ക് വഹാബ് പോയിക്കൊണ്ടിരിക്കുന്നു, വിഷയം പാര്‍ട്ടി സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യണമെന്നും ബഷീറലി തങ്ങള്‍ മീഡിയവണിനോട് പറഞ്ഞു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ മുഖ്യമന്ത്രിയേയും എൽ.ഡി.എഫ് സര്‍ക്കാരിനേയും പ്രകീർത്തിച്ച പി.വി.അബ്ദുല്‍ വഹാബ് എം.പിയുടെ പ്രസംഗമാണ് വിവാദമായത്. സർക്കാരിനെ പുകഴ്ത്തിയ വഹാബ് ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലീഗ് നേതാക്കളുടെ അമർഷം ശക്തമായതോടെ സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങള്‍ക്ക് വഹാബ് വിശദീകരണം നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് ബഷീറലി തങ്ങള്‍ വഹാബിനെതിരെ രംഗത്ത് എത്തുന്നത്. പി.വി അൻവർ എം.എൽ.എ ചെയര്‍മാനായി രൂപീകരിച്ച "റീ-ബില്‍ഡ് നിലമ്പൂര്‍" കമ്മിറ്റിയില്‍ രക്ഷാധികാരി സ്ഥാനം നേരത്തെ വഹാബ് ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വഹാബ് സി.പി.എം നേതാക്കളുമായി നിരന്തര ചർച്ച നടത്തുന്നുവെന്ന ആക്ഷേപവും യു.ഡി.എഫിനുള്ളിൽ ഉയരുന്നുണ്ട്.

Also read: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം; മുഖ്യമന്ത്രിയെ പ്രകീർത്തിച്ച വഹാബ് എം.പിയുടെ പ്രസംഗത്തിനെതിരെ ലീഗില്‍ അതൃപ്തി