LiveTV

Live

Kerala

മീഡിയവണ്‍ വാര്‍ത്ത തുണയായി; പാട്ടുകാരി ഫൗസിയക്ക് വീടൊരുങ്ങുന്നു 

മീഡിയവണ്‍ വാര്‍ത്ത തുണയായി; പാട്ടുകാരി ഫൗസിയക്ക് വീടൊരുങ്ങുന്നു 

സോഷ്യല്‍ മീഡിയയില്‍ വൈറലായ പാട്ടുകാരി ഫൗസിയയുടെ വീട് എന്ന സ്വപ്നം പൂവണിയുന്നു. മലപ്പുറം പാങ്ങ് സ്വദേശി നാസര്‍ മാനുവാണ് ഫൗസിയയെ സഹായിക്കാന്‍ എത്തിയത്. കോഴിക്കോട് ബീച്ചില്‍ പാട്ടുപാടി ഉപജീവനം കണ്ടെത്തുന്ന ഫൗസിയയുടെ ജീവിതത്തെ കുറിച്ച് മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു. മീഡിയവണ്‍ വാര്‍ത്ത കണ്ടാണ് നാസര്‍ മാനു ഫൗസിയയെ തേടി കോഴിക്കോട് എത്തിയത്.

‘വീടും സ്വസ്ഥമായ ജീവിതവുമാണ് തന്റെ ആഗ്രഹം. ഭര്‍ത്താവിന്റെ നാട്ടില്‍. തിരൂരില്‍ വീട് വെക്കുന്നതാണ് നല്ലതെന്നായിരുന്നു ഫൗസിയ അറിയിച്ചത്. കോഴിക്കോട് ബീച്ചിലും പരിസരത്തും പാട്ടുപാടി ജീവിതമാര്‍ഗം കണ്ടെത്തുന്നതിനിടയിലാണ് ഫൗസിയയുടെ പാട്ട് ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പാട്ട് പിന്നീട് വലിയ രീതിയില്‍ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തു. ഫൗസിയക്ക് അനുമോദനങ്ങളുമായി നിരവധി പേരാണ് കാണാന്‍ എത്തിയത്. സ്നേഹ സഹായ കൂട്ടായ്മ അടക്കമുള്ള സന്നദ്ധസംഘടനകള്‍ പിന്തുണയുമായി ഫൗസിയക്കൊപ്പമുണ്ട്.