LiveTV

Live

Kerala

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം; മുഖ്യമന്ത്രിയെ പ്രകീർത്തിച്ച വഹാബ് എം.പിയുടെ പ്രസംഗത്തിനെതിരെ ലീഗില്‍ അതൃപ്തി  

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ മുഖ്യമന്ത്രിയേയും എൽ.ഡി.എഫ് സര്‍ക്കാരിനേയും പ്രകീർത്തിച്ച പി.വി.അബ്ദുള്‍ വഹാബ് എം.പിയുടെ പ്രസംഗത്തിനെതിരെ ലീഗില്‍ അതൃപ്തി പുകയുന്നു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം; മുഖ്യമന്ത്രിയെ പ്രകീർത്തിച്ച  വഹാബ് എം.പിയുടെ പ്രസംഗത്തിനെതിരെ ലീഗില്‍ അതൃപ്തി  

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ മുഖ്യമന്ത്രിയേയും എൽ.ഡി.എഫ് സര്‍ക്കാരിനേയും പ്രകീർത്തിച്ച പി.വി.അബ്ദുല്‍ വഹാബ് എം.പിയുടെ പ്രസംഗത്തിനെതിരെ ലീഗില്‍ അതൃപ്തി പുകയുന്നു. സർക്കാരിനെ പുകഴ്ത്തിയ വഹാബ് ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ വിമർശിക്കുകയും ചെയ്തു. വിഷയത്തിൽ ലീഗ് നേതാക്കളുടെ അമർഷം ശക്തമായതോടെ സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങള്‍ക്ക് വഹാബ് വിശദീകരണം നല്‍കി.

കഴിഞ്ഞ ദിവസം പി.വി അബ്ദുൽ വഹാബ് എം.പി നടത്തിയ പ്രസംഗമാണ് വിവാദമായത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനങ്ങളും സമരങ്ങളും നടത്തുമ്പോൾ വഹാബിന്റെ പരാമർശം ഏറെ ഗൗരവമായി കാണുകയാണ് ഒരു വിഭാഗം ലീഗ് നേതാക്കൾ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടത് സർക്കാരും മുഖ്യമന്ത്രിയും നടത്തുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിച്ച ലീഗ് ദേശീയ ട്രഷററും രാജ്യസഭാംഗവുമായ വഹാബ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ വിമർശിക്കുകയും ചെയ്തിരുന്നു.

എന്നാൽ പരാമർശങ്ങൾ മനപൂര്‍വമല്ലെന്നും പ്രസംഗത്തിനിടെ പറഞ്ഞുപോയതാണെന്നും പാണക്കാട് തങ്ങളോട് വഹാബ് വിശദീകരിച്ചതായാണ് വിവരം. പി.വി അൻവർ എം.എൽ.എ ചെയര്‍മാനായി രൂപീകരിച്ച "റീ-ബില്‍ഡ് നിലമ്പൂര്‍" കമ്മിറ്റിയില്‍ രക്ഷാധികാരി സ്ഥാനം നേരത്തെ വഹാബ് ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വഹാബ് സി.പി.എം നേതാക്കളുമായി നിരന്തര ചർച്ച നടത്തുന്നുവെന്ന ആക്ഷേപവും യു.ഡി.എഫിനുള്ളിൽ ഉയരുന്നുണ്ട്.