LiveTV

Live

Kerala

വഴിയരികില്‍ ഇറക്കിവിട്ട രോഗിക്ക് ദാരുണാന്ത്യം

ബസില്‍ കുഴഞ്ഞ് വീണ യാത്രക്കാരന്‍ സേവ്യറിനേയും കൊണ്ട് ബസ് അഞ്ച് കിലോമാറ്റര്‍ യാത്ര തുടര്‍ന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു

വഴിയരികില്‍ ഇറക്കിവിട്ട രോഗിക്ക് ദാരുണാന്ത്യം

മുവാറ്റുപുഴ വണ്ണംപുറം റൂട്ടിൽ സ്വകാര്യ ബസിൽ നിന്നു ഇറക്കിവിട്ട അവശനായ യാത്രക്കാരൻ മരിച്ചു. ബസില്‍ കുഴഞ്ഞ് വീണ യാത്രക്കാരന്‍ സേവ്യറിനേയും കൊണ്ട് ബസ് അഞ്ച് കിലോമാറ്റര്‍ യാത്ര തുടര്‍ന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിൽ കിളിയാർ പൊലീസ് കേസെടുത്തു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. വണ്ണപുറം സ്വദേശി എ.ഇ സേവ്യർ മുവാറ്റുപുഴയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടയിൽ അവശത പ്രകടിപ്പിച്ച സേവിയറിനെ ഉടനടി ആശുപത്രിയിലെത്തിക്കാനോ, പ്രഥാ മികചികിത്സ നൽകാനോ ബസ് ജീവനക്കാർ തയ്യാറായില്ലെന്നാണ് ആരോപണം.

എന്നാൽ ബസ് ജീവനക്കാർ രോഗിക്ക് പരിഗണന നൽകിയെന്നും ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചെന്നും ബസ് ഉടമ പറയുന്നു.

ബസ് ജീവനക്കാരുടെ നിർദ്ദേശപ്രകാരം താനാണ് രോഗിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഓട്ടോ ഡ്രൈവർ ഇസ്മായിൽ പ്രതികരിച്ചു. അസ്വാഭാവിക മരണത്തിന് കിളിയാർ പൊലീസ് കേസെടുത്തു.