LiveTV

Live

Kerala

‘നവോത്ഥാന സമിതി സംവരണ മുന്നണിയായി’; നവോത്ഥാന സമിതിയില്‍ ഭിന്നത

‘സമിതി വിശാല ഹിന്ദു ഐക്യത്തിന് തടസമായി’

‘നവോത്ഥാന സമിതി സംവരണ മുന്നണിയായി’; നവോത്ഥാന സമിതിയില്‍ ഭിന്നത

ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളര്‍ന്നു. ഹിന്ദു പാര്‍ലമെന്‍റില്‍ അംഗങ്ങളായ സമുദായ സംഘടനകള്‍ സമിതി വിടുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. സമിതി ജോയിന്‍റ് കണ്‍വീനര്‍ സി.പി സുഗതനും ജനറൽ കൺവീനർ പുന്നല ശ്രീകുമാറുമായുള്ള അഭിപ്രായ ഭിന്നതയാണ് പിളർപ്പിന് കാരണമെന്നാണ് സൂചന.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് 54 സമുദായ സംഘടനകളെയും കൂട്ടി ഹിന്ദു പാർലമെന്‍റ് , നവേത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ ചേർന്നത്. 12 മുന്നാക്ക ഹിന്ദു സംഘടനകളുടെ എതിർപ്പ് മറികടന്ന് വനിതാ മതിൽ വിജയിപ്പിച്ചു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം വിശ്വാസികള്‍ക്കൊപ്പമെന്ന് സി.പി.എം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നുമാണ് ഹിന്ദു പാർലമെൻറ്, അതിലെ സമുദായ സംഘടനകൾക്ക് അയച്ച കത്തിൽ പറയുന്നത്. കേവലം സംവരണ മുന്നണിയായി മാത്രം സമിതി മാറിയെയന്നും ഹിന്ദുപാർലമെന്റ് ആരോപിക്കുന്നു.

നവോത്ഥാന സമിതിയുടെ രൂപീകരണ ലക്ഷ്യങ്ങളില്‍ നിന്ന് അകന്നതാണ് ഈ തീരുമാനത്തിന്‍റെ പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും കെ.പി.എം.എസ് നേതാവും സമിതിയുടെ കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുളള ഭിന്നതയാണ് പിളര്‍പ്പിനുളള മുഖ്യ കാരണമെന്നാണ് സൂചന. തുടക്കം മുതൽ ഈ ഭിന്നതയുണ്ടായിരുന്നു.