LiveTV

Live

Kerala

കുറിച്യാര്‍മലയില്‍ ദുരിതം തീരുന്നില്ല...

ഒരുമാസത്തിലധികമായി സ്കൂളില്‍ പോകാനാവാതെ കഴിയുകയാണ് ക്യാമ്പിലെ കുട്ടികള്‍

കുറിച്യാര്‍മലയില്‍ ദുരിതം തീരുന്നില്ല...

വയനാട് കുറിച്യാര്‍മല ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ നിന്ന് മാറ്റി ത്താമസപ്പിച്ച കുടുംബങ്ങള്‍ ഒരുമാസത്തിലധികമായി കഴിയുന്നത് താത്കാലിക ദുരിതാശ്വാസ ക്യാമ്പിലാണ്. അത്തിമൂല കമ്മ്യൂണിറ്റി ഹാളിലെ തറയില്‍ പായവിരിച്ച് കിടക്കുന്നത് 17 കുടുംബങ്ങളാണ്.

തുടര്‍ച്ചയായ രണ്ട് വര്‍‍ഷങ്ങളില്‍ കുറിച്യാര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിന്‍റെ ഇരകളാണ് സമീപത്തെ മേല്‍മുറി പുതിയ റോഡ് പ്രദേശവാസികള്‍. ഏതു നിമിഷവും ഉരുള്‍പൊട്ടലുണ്ടായേക്കാവുന്ന ഭീതിയില്‍ ഇനിയും സ്വന്തം വീടുകളിലേക്ക് മടങ്ങാനായിട്ടില്ല ഇവര്‍ക്ക്.

പൊഴുതന പഞ്ചായത്തിലെ 11ാം വാര്‍ഡിലെ 17 കുടുംബങ്ങളാണ് അത്തിമൂലയിലെ കമ്മ്യൂണിറ്റി ഹാളിലെ തറയില്‍ പായവിരിച്ച് കിടക്കുന്നത്. തണുപ്പില്‍ കട്ടിലോ കിടക്കയോ ഇല്ലാതെ പ്രയാസപ്പെടുകയാണ് പ്രായമായവരും രോഗികളും.

ഒരുമാസത്തിലധികമായി സ്കൂളില്‍ പോകാനാവാതെ കഴിയുകയാണ് ക്യാമ്പിലെ കുട്ടികള്‍. പരീക്ഷക്ക് പോലും പ്രയാസപ്പെട്ടാണ് പലരും കുട്ടികളെ അയക്കുന്നത്. ഇവര്‍ക്കു പുറമെ ബന്ധുവീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ വേറെയുമുണ്ട്.