LiveTV

Live

Kerala

നവോത്ഥാന സമിതിയിലെ കലഹത്തിന് പിന്നില്‍ ഹിന്ദു സംഘടനക‍ള്‍ക്കിടയിലെ ജാതീയ തര്‍ക്കങ്ങള്‍ 

നവോത്ഥാനം വെള്ളാപ്പള്ളിക്കും ശ്രീകുമാറിനും മാത്രം പോരായെന്നും സുഗതന്‍ മീഡിയവണിനോട്

നവോത്ഥാന സമിതിയിലെ കലഹത്തിന് പിന്നില്‍ ഹിന്ദു സംഘടനക‍ള്‍ക്കിടയിലെ ജാതീയ തര്‍ക്കങ്ങള്‍ 

വിവിധ ഹിന്ദു സംഘടനക‍ള്‍ക്കിടയിലെ ജാതീയ തര്‍ക്കങ്ങളാണ് നവോത്ഥാന സമിതിയിലെ കലഹത്തിലേക്ക് നയിച്ചത്. ജില്ലാ നവോത്ഥാന സമിതികളിലെ പ്രാതിനിധ്യം, സംവരണം, സമിതികളില്‍ പിന്നാക്ക സംഘടനാ നേതാക്കളായ വെള്ളാപ്പള്ളി നടേശന്‍, പുന്നല ശ്രീകുമാര്‍ എന്നിവര്‍ക്കുള്ള മേധാവിത്വം തുടങ്ങിയവയാണ് മുന്നാക്ക സംഘടനകളെ പ്രകോപിപ്പിച്ചത്. ഇരുവിഭാഗം നേതാക്കളുടെയും പ്രതികരണങ്ങളും ഇത് ശരിവെക്കുന്നതാണ്.

സമുദായ സംഘടനകളുടെ കൂട്ടായ്മയാണെങ്കിലും നവോത്ഥാന സംരക്ഷണ സമിതിയില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന പരാതി മുന്നാക്ക സംഘടനകള്‍ക്കുണ്ട്. ജില്ലാ സമിതികളുടെ രൂപീകരണത്തില്‍ മുന്നാക്കക്കാര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആക്ഷേപമുണ്ട്. നവോത്ഥാന സമിതി പിന്നാക്കക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്ന വികാരമാണ് മുന്നാക്കക്കാര്‍ക്ക്.

കെ.എ.എസിലെ സംവരണത്തിന്റെ കാര്യത്തില്‍ പുന്നല ശ്രീകുമാര്‍ ഉള്‍പ്പെടെ പിന്നാക്ക നേതാക്കളുടെ സമ്മര്‍ദ്ദം ഫലം കണ്ടത് മുന്നാക്കക്കാര്‍ക്ക് വലിയ തിരിച്ചടിയായി. ഇതും ഒരു പ്രകോപനമായി. ഭിന്നത സൈദ്ധാന്തികമാണ്, വ്യക്തിപരമല്ലെന്നാണ് സി.പി സുഗതന്റെ തന്നെ വാക്കുകള്‍. പിന്നാക്കക്കാരായ വെള്ളാപ്പള്ളിയും പുന്നല ശ്രീകുമാറും മുന്നാക്കക്കാരുടെ അജണ്ട നിശ്ചയിക്കേണ്ടതില്ലെന്ന് ചുരുക്കം.

Also read: ‘നവോത്ഥാന സമിതി സംവരണ മുന്നണിയായി’; നവോത്ഥാന സമിതിയില്‍ ഭിന്നത