LiveTV

Live

Kerala

ഒന്നിലധികം തവണ ഓണസദ്യ ഉണ്ടും പായസം കുടിച്ചും പാലായിലെ സ്ഥാനാര്‍ഥികള്‍

ഒന്നിലധികം തവണ ഓണസദ്യ ഉണ്ടും പായസം കുടിച്ചും പാലായിലെ സ്ഥാനാര്‍ഥികള്‍

ഓണത്തിനിടയിലും തിരക്കിട്ട പ്രചരണത്തിലായിരുന്നു പാലായിലെ സ്ഥാനാര്‍ഥികള്‍. ഓണാഘോഷങ്ങളിലും വീടുകളിലും ഓടിയെത്തുന്നതിനിടെ ഓണസദ്യയുണ്ണാനും പായസം കുടിക്കാനും സ്ഥാനാര്‍ഥികള്‍ മറന്നില്ല.

ഭാര്യ ആലീസ് ഉണ്ടാക്കിയ പായസം കുടിച്ചുകൊണ്ടായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍റെ ഓണ ദിനം തുടങ്ങിയത്. വോട്ട് ചോദിച്ചുള്ള ഓട്ടത്തിനിടെ ചെത്തിമറ്റം വൃദ്ധസദനത്തില്‍ നിന്നും ഓണസദ്യയും കഴിച്ചു.

യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമാകട്ടെ മലയോര മേഖലയിലേക്കാണ് രാവിലെ പോയത്. പ്രചരണത്തിനിടെ ഒന്നിലധികം തവണ ഓണ സദ്യയും ഉണ്ടു. പ്രചാരണത്തിനെത്തിയ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കൊപ്പമായിരുന്നു എന്‍ ഹരിയുടെ ഓണാഘോഷം.