LiveTV

Live

Kerala

ഐശ്വര്യവും സമ്പദ് സമൃദ്ധിയും വിളിച്ചോതി ഇന്ന് തിരുവോണം  

ഐശ്വര്യവും സമ്പദ് സമൃദ്ധിയും വിളിച്ചോതി ഇന്ന് തിരുവോണം. കോടിയുടുത്തും മുറ്റത്ത് വലിയ പൂക്കളം തീർത്തും ആഘോഷ തിമിർപ്പിലാണ് ഓരോരുത്തരും

ഐശ്വര്യവും സമ്പദ് സമൃദ്ധിയും വിളിച്ചോതി ഇന്ന് തിരുവോണം  

ഐശ്വര്യവും സമ്പദ് സമൃദ്ധിയും വിളിച്ചോതി ഇന്ന് തിരുവോണം. കോടിയുടുത്തും മുറ്റത്ത് വലിയ പൂക്കളം തീർത്തും ആഘോഷ തിമിർപ്പിലാണ് ഓരോരുത്തരും. ചിങ്ങപിറവി മുതല്‍ കാത്തിരുന്ന ആ പൊന്നോണമാണിന്ന്. മാവേലി തമ്പുരാന്‍ വീട്ടുമുറ്റങ്ങളില്‍ വിരുന്നെത്തുമെന്നാണ് ഐതിഹ്യം. അതിനായി കാത്തിരിക്കുകയായിരുന്നു ഈ പത്തുനാള്‍.

ഒരുമയുടെ സന്ദേശവുമായെത്തിയ ഈ പത്തുനാളിലും ആഘോഷമായിരുന്നു നാടെങ്ങും. വടം വലിയും ഉറിയടിയുമെല്ലാമായി ഓണാഘോഷങ്ങള്‍ തകര്‍ത്തു. തൂശനിലയില്‍ സമൃദ്ധി വിളിച്ചോതുന്ന വിഭവസമൃദ്ധമായ സദ്യയാണ് തിരുവോണത്തിന് പ്രധാനം. ഓരോ ഓണക്കാലവും ഒരുമയുടെ ഓര്‍മ്മപ്പെടുത്തലാണ്.