LiveTV

Live

Kerala

ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളിൽ പ്രതിഷേധിച്ച് നഗരസഭാ കാര്യാലയത്തിന് മുന്നിൽ ഫ്ലാറ്റ് ഉടമകളുടെ നിരാഹാരസമരം  

കേസിൽ സർക്കാർ പുനപരിശോധന ഹർജി നൽകണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.

ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളിൽ പ്രതിഷേധിച്ച് നഗരസഭാ കാര്യാലയത്തിന് മുന്നിൽ ഫ്ലാറ്റ് ഉടമകളുടെ നിരാഹാരസമരം  

ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളിൽ പ്രതിഷേധിച്ച് നഗരസഭാ കാര്യാലയത്തിന് മുന്നിൽ ഫ്ലാറ്റ് ഉടമകളുടെ നിരാഹാരസമരം. ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഫ്ലാറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കും. കേസിൽ സർക്കാർ പുനപരിശോധന ഹർജി നൽകണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.

ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി ഉത്തവ് നടപ്പാക്കുന്നതോടെ കിടപ്പാടം നഷ്ടമാകുന്ന നാനൂറ്റമ്പത് കുടുംബങ്ങളാണ് തിരുവോണ ദിവസം നിരാഹാരമിരിക്കുന്നത്. നിലവിലെ തീരസംരക്ഷണ നിയമ പ്രകാരം നിയമാനുസൃത പരിധിയിലാണ് ഫ്ലാറ്റുകൾ നിൽക്കുന്നതെന്നും സർക്കാർ പുനപരിശോധന ഹര്‍ജി നൽകണമെന്നും സമരം ഉദ്ഘാടനം ചെയ്ത ഹൈബി ഈഡൻ ആവശ്യപ്പെട്ടു.

ഫ്ലാറ്റിൽ നിന്ന് ഒഴിയില്ലെന്നും, നിരാഹാര സമരം സൂചന മാത്രമാണെന്നും ഉടമകൾ പറഞ്ഞു. നിശ്ചിത കാല പരിധി പാലിക്കാതെയുള്ള ഒഴിപ്പിക്കലിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഉടമകൾ അറിയിച്ചു. മത രാഷ്ട്രീയ കക്ഷിഭേദമെന്യേ നിരവധിയാളുകൾ സമരത്തിന് പിന്തുണയുമായെത്തി. ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് നഗരസഭ അറിയിച്ചു.