LiveTV

Live

Kerala

പി.ജെ ജോസഫിനെ സ്വാഗതം ചെയ്ത് എന്‍.സി.പി; ജോസഫ് പുറത്ത് വരണമെന്ന് മാണി സി കാപ്പന്‍

പി.ജെ ജോസഫിനെ സ്വാഗതം ചെയ്ത് എന്‍.സി.പി; ജോസഫ് പുറത്ത് വരണമെന്ന് മാണി സി കാപ്പന്‍

ജോസഫ് വിഭാഗത്തെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് എൻ.സി.പി നേതാക്കള്‍. പി.ജെ ജോസഫ് യു.ഡി.എഫ് വിട്ട് പുറത്ത് വരണമെന്ന് മാണി സി കാപ്പന്‍ പറഞ്ഞപ്പോള്‍ പുറത്ത് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് തോമസ് ചാണ്ടിയും പറഞ്ഞു. യു.ഡി.എഫ് ഇടപെട്ട് പ്രശ്നം പരിഹരിച്ചെന്ന് പറയുമ്പോഴും ജോസ് കെ മാണിയും പി.ജെ ജോസഫും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് എല്‍.ഡി.എഫിലേക്കുളള വാതിലുകള്‍ പി.ജെക്ക് മുന്നില്‍ എന്‍.സി.പി തുറന്നിട്ടിരിക്കുന്നത്. അപമാനം സഹിച്ച് പി.ജെ ജോസഫ് യു.ഡി.എഫില്‍ നില്‍ക്കരുതെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്.

മാണി സി കാപ്പന്‍റെ നിലപാടുകളെ പിന്തുണച്ച് തോമസ് ചാണ്ടിയും രംഗത്ത് വന്നു. യു.ഡി.എഫില്‍ നിന്ന് പുറത്ത് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് തോമസ് ചാണ്ടിയും പറഞ്ഞു. നേരത്തെ കോടിയേരിയും ഫ്രാന്‍സിസ് ജോര്‍ജ്ജും പി.ജെ ജോസഫിനെ ക്ഷണിച്ചിരുന്നു. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പൂര്‍ണ്ണമായി പരിഹരിക്കാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പി.ജെയുടെ എല്‍.ഡി.എഫ് പ്രവേശനം സജീവ ചര്‍ച്ചയായിരിക്കും.