LiveTV

Live

Kerala

എസ്.ആര്‍ മെഡിക്കല്‍ കോളേജിലെ അപര്യാപ്തത സ്ഥിരീകരിച്ച് മെഡിക്കല്‍ കൗണ്‍സില്‍

മെഡിക്കല്‍ കൗണ്‍സില്‍ ഏപ്രിലില്‍ നടത്തിയ കംപ്ലയന്‍സ് പരിശോധനാ റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുകള്‍. എം.സി.ഐയുടെ പരിശോധനാ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

എസ്.ആര്‍ മെഡിക്കല്‍ കോളേജിലെ അപര്യാപ്തത സ്ഥിരീകരിച്ച് മെഡിക്കല്‍ കൗണ്‍സില്‍

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലെ അപര്യാപ്തത സ്ഥിരീകരിച്ച് മെഡിക്കല്‍ കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ട്. രോഗികളില്ലാത്ത ആശുപത്രിയില്‍ ഒഴിഞ്ഞ കിടക്കകള്‍ മാത്രമാണുള്ളത്. ഓപറേഷന്‍ തീയറ്റര്‍ ഉപയോഗിച്ചിട്ടില്ലെന്നും ബ്ലഡ് ബാങ്ക് അടഞ്ഞുകിടക്കുകയാണെന്നും മെഡിക്കല്‍ കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍പേഷ്യന്‍റും ഔട്ട് പേഷ്യന്‍റും ആവശ്യമായ അളവിലില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയയും പ്രസവവും നടക്കുന്നില്ലെന്നും സി ടി സ്കാന്‍ ഉള്‍പ്പെടെ ഒന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. മൈക്രോ ബയോളജി സെക്ഷനില്‍ ഒരു ഉപകരണവുമില്ലെന്നും സമരമായതിനാല്‍ ഡോക്ടര്‍മാരും മറ്റു ജീവനക്കാരുടെയും കണക്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നു.

ലക്ചര്‍ ഹാളിന് മതിയായ വലുപ്പമില്ല, വിദ്യാര്‍ഥികളുടെയും റസിഡന്‍റ് ഡോക്ടര്‍മാരുടെയും താസമസ്ഥലം സൗകര്യമില്ലാത്തത്, നഴ്സുമാര്‍ക്ക് താമസ സൗകര്യമില്ല, സി.സി.ടി.വി ഉള്‍പ്പെടെ ബയോമെട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നിവയെല്ലാമാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തിലുണ്ട്. സമരമായതിനാല്‍ ഡോക്ടര്‍മാരും മറ്റു ജീവനക്കാരുടെയും കണക്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ഡിസംബറില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ അപര്യാപ്തതതകള്‍ പരിഹരിച്ചോ എന്നറിയാനാണ് ഏപ്രലില്‍ എം.സി.ഐ വീണ്ടും പരിശോധന നടത്തിയത്. മെഡിക്കല്‍ കൗണ്‍സില്‍ ഏപ്രിലില്‍ നടത്തിയ കംപ്ലയന്‍സ് പരിശോധനാ റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുകള്‍. എം.സി.ഐയുടെ പരിശോധനാ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.