LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട്; അഞ്ച് ദിവസത്തിനകം ഒഴിയാന്‍ നോട്ടീസ് നല്‍കി

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് . ജെയ്ന്‍ ക്വാറല്‍ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് നഗരസഭ ഒഴിഞ്ഞുപോകല്‍ നോട്ടീസ് നല്‍കി.

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട്; അഞ്ച് ദിവസത്തിനകം ഒഴിയാന്‍ നോട്ടീസ് നല്‍കി

മരട് ഫ്ലാറ്റ് പൊളിക്കുന്നതിന് നടപടിയുമായി നഗരസഭ മുന്നോട്ട്. അഞ്ച് ദിവസത്തിനുള്ളില്‍ താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നാല് ഫ്ലാറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചു. പൊളിക്കുന്നതിന് വിദഗ്ധരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് പത്ര പരസ്യവും നല്‍കി. ഇന്ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ഫ്ലാറ്റ് ഉടമകള്‍ക്ക് നഗരസഭാ അധികൃതര്‍ ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയത്.

ജെയിൻ, ആൽഫ ഫ്ലാറ്റുകളിലെ ഉടമകൾ നോട്ടീസ് സ്വീകരിക്കാൻ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഫ്ലാറ്റുകളുടെ ചുവരില്‍ നോട്ടീസ് പതിച്ച് മടങ്ങി. എന്നാൽ ഗോൾഡൻ കായലോരം ഫ്ലാറ്റ് ഉടമകൾ നോട്ടീസ് നേരിട്ട് സ്വീകരിച്ചു. ക്യൂറേറ്റീവ് പെറ്റീഷനും റിവ്യൂ പെറ്റീഷനും നിലനിൽക്കുന്നതിനാൽ ഈ നോട്ടീസ് തങ്ങൾക്ക് ബാധകമല്ലെന്ന് എഴുതി നൽകിയതിനു ശേഷമാണ് ഗോൾഡൻ കായലോരം ഫ്ലാറ്റുടമകൾ നോട്ടീസ് ഉദ്യോഗസ്ഥരിൽ നിന്നും കൈപ്പറ്റിയത്.

സുപ്രീംകോടതി വിധി അനുസരിച്ചുള്ള നിയമ നടപടികളാണ് നഗരസഭ ആരംഭിച്ചിരിക്കുന്നത് എന്ന് നഗരസഭ സെക്രട്ടറി ആരിഫ് ഖാൻ പറഞ്ഞു. ഫ്ലാറ്റ് പൊളിക്കുന്നതിന് വിദഗ്ധ ഏജൻസികളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ച് നഗരസഭ ഇന്ന് പത്രപരസ്യവും നല്‍കിയിരുന്നു.

Also read: മരട് ഫ്ളാറ്റ്; ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഫ്ലാറ്റുടമകള്‍ 

Also read: ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സാമ്പത്തികശേഷിയില്ല, പുനരധിവാസവും വെല്ലുവിളി: മരട് നഗരസഭ പ്രതിസന്ധിയില്‍

Also read: മരട് ഫ്‌ളാറ്റ് ധൃതിപിടിച്ച് പൊളിക്കില്ലെന്ന് എ.സി മൊയ്തീന്‍