LiveTV

Live

Kerala

കൊല്ലത്ത് കുടുംബത്തെ മുഖംമൂടി സംഘം ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

സംഘത്തില്‍ ഉൾപ്പെട്ട അഞ്ച് പേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കൊല്ലത്ത് കുടുംബത്തെ മുഖംമൂടി സംഘം ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

കൊല്ലം അഞ്ചലിൽ കുടുംബത്തെ മുഖംമൂടി സംഘം ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കോട്ടുക്കൽ സ്വദേശി അൻസർ ഖാനാണ് പിടിയിലായത്. സംഘത്തില്‍ ഉൾപ്പെട്ട അഞ്ച് പേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഓഗസ്റ്റ് 3ന് രാത്രിയിലാണ് പുത്തയം സ്വദേശി ജനാർദ്ദനൻ പിള്ള, മകൻ ജിനു, ഭാര്യ സുവർണ, അയൽവാസി ദീപ എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ച് പരിക്കേല്പിച്ചത്. കാറിലെത്തിയ സംഘം ജിനുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കിയ ശേഷം കമ്പിവടി കൊണ്ടും വടിവാൾ കൊണ്ടും അക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് ജിനുവിനെ ആക്രമിക്കുന്നത് തടയാൻ എത്തിയപ്പോൾ ബാക്കിയുള്ളവർക്കും മർദനമേറ്റു. ആക്രമികൾ വീട്ടിലുള്ള സാധനങ്ങൾ നശിപ്പിക്കുകയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും ചെയ്തു.

കാറിലും ബൈക്കിലുമായെത്തിയ ആറംഗ സംഘത്തിലെ എല്ലാവരെയും കുറിച്ചുള്ള വിവരങ്ങൾ പിടിയിലായ അൻസർ ഖാൻ പൊലീസിന് നൽകി. അക്രമത്തിന് പിന്നിൽ മുൻ വൈരാഗ്യമാണെന്നാണ് സൂചന. കോടതിയിൽ ഹാജരാക്കിയ അൻസർ ഖാനെ റിമാൻഡ് ചെയ്തു.