LiveTV

Live

Kerala

തിരുവനന്തപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു

തിരുവനന്തപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം ബാലരാമപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു. പാറക്കോണം സ്വദേശിയായ കരുണാകരനാണ് മരിച്ചത്. അയല്‍വാസികളുമായുണ്ടായ തര്‍ക്കത്തില്‍ ഞായറാഴ്ചയാണ് കരുണാകരന് പരിക്കേറ്റത്. അയൽവാസികളായ ശാന്ത, മകൻ പ്രവീൺ സുഹൃത്ത് സന്തോഷ് എന്നിവരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകിട്ട് മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ കരുണാകരനുമായി അയൽവാസികൾ ബഹളമുണ്ടാക്കി. ഫ്ലക്സ് കരുണാകരന്റെ വീടിന് സമീപത്തെ വഴിയരികിൽ സ്ഥാപിച്ചെന്ന് പറഞ്ഞ് തുടങ്ങിയ തർക്കം ആക്രമണത്തിലെത്തുകയായിരുന്നു. കരുണാകരനെ മർദിച്ച അയാൽവാസികളായ യുവാക്കൾ ഒടുവിൽ കല്ലെടുത്തെറിഞ്ഞു. യുവാക്കളിൽ ഒരാളുടെ അമ്മയായ ശാന്തയും കേസിൽ പ്രതിയായി. ജനനേന്ദ്രിയത്തിന് പരിക്കേറ്റ കരുണാകരൻ ഇന്ന് മെഡിക്കൽ കോളജിലാണ് മരിച്ചത്. അയാൽവാസികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ആദ്യ ദിവസം ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയ കരുണാകരന്റെ ആരോഗ്യനില വഷളായതോടെ മെഡക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൊലീസ് പിടിയിലായിരിക്കുന്ന മൂന്ന് പേരും അയൽവാസികളാണ്.