LiveTV

Live

Kerala

യു.എ.ഇയിലേക്കുള്ള മനുഷ്യക്കടത്ത് തുടരുന്നതായി തട്ടിപ്പ് സംഘത്തിൽ നിന്നും രക്ഷപ്പെട്ട യുവതി

യു.എ.ഇയിലേക്കുള്ള മനുഷ്യക്കടത്ത് തുടരുന്നതായി തട്ടിപ്പ് സംഘത്തിൽ നിന്നും രക്ഷപ്പെട്ട യുവതി

യു.എ.ഇയിലേക്കുള്ള മനുഷ്യക്കടത്ത് ഇപ്പോഴും തുടരുന്നതായി തട്ടിപ്പ് സംഘത്തിൽ നിന്നും രക്ഷപ്പെട്ട യുവതി മീഡിയവണിനോട്. അജ്മാനിൽ കുടുങ്ങിക്കിടക്കുന്ന യുവതികൾ ഇപ്പോഴും പീഡനം സഹിക്കുന്നതായും വെളിപ്പെടുത്തൽ. അജ്മാനിൽ യുവതികൾ കുടുങ്ങിക്കിടക്കുന്ന വാർത്ത മീഡിയ വൺ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കുടക് സ്വദേശിനിയായ യുവതി തൊഴിൽ തട്ടിപ്പിനിരയായി ഒരുമാസക്കാലം അജ്മാനിൽ കഴിഞ്ഞ ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. മസ്കറ്റിൽ വീട്ടുജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി കമ്പളക്കാട് സ്വദേശിയായ ഏജൻറ് തന്നെ ചതിക്കുകയായിരുന്നു എന്ന് യുവതി മീഡിയവണിനോട് പറഞ്ഞു. അജ്മാനിൽ 7 മലയാളികളടക്കം നാല്‍പതോളം യുവതികൾ കുടുങ്ങിക്കിടക്കുന്നതായും യുവതി പറഞ്ഞു. ഇപ്പോഴും ഏജൻറ് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്.

അജ്മാനിൽ മലയാളി യുവതികൾ തട്ടിപ്പിനിരയായ കാര്യം മീഡിയവൺ റിപ്പോർട്ട് ചെയ്ത ശേഷവും രത്നമ്മയെന്ന ഏജന്റ് യുവതികളെ ചൂഷണത്തിനിരയാക്കുകയാണ്. വയനാട് മുട്ടിലിനടുത്ത് പാറക്കൽ താമസിക്കുന്ന യുവതിയെയും ഭർത്താവിനെയും ഏജന്റ് ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുമുണ്ട്.