LiveTV

Live

Kerala

കേരളത്തിലെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കുന്നതിൽ മുഖ്യമന്ത്രി പരാജയമെന്ന് കേന്ദ്രമന്ത്രി

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്രത്തിലെത്തി സഹായം ചോദിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

കേരളത്തിലെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കുന്നതിൽ മുഖ്യമന്ത്രി പരാജയമെന്ന് കേന്ദ്രമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. കേരളത്തിലെ പ്രശ്നങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ മുഖ്യമന്ത്രി പരാജയമാണെന്ന് സദാനന്ദ ഗൌഡ പറഞ്ഞു. എന്‍.ഡി.എയുടെ പാലാ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കൺവെൻഷനോടുകൂടി പ്രചാരണം ശക്തമാക്കാൻ ഒരുങ്ങുകയാണ് എന്‍.ഡി.എ. കേന്ദ്രത്തിന്റെ ഭരണനേട്ടങ്ങളെ പ്രശംസിച്ചു സംസാരിച്ച കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാനും മറന്നില്ല.

“ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്രത്തിലെത്തി സഹായം ചോദിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഇവിടെ മുഖ്യമന്ത്രി അത് ചെയ്യുന്നില്ല. പ്രധാനമന്ത്രിയെ വന്നു കാണാനോ കേരളത്തിന് ആവശ്യമായ ധനസഹായം ചോദിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. കേന്ദ്രമന്ത്രി ആയ ഞാൻ അയക്കുന്ന കത്തുകൾക്ക് പോലും മുഖ്യമന്ത്രി മറുപടി നൽകുന്നില്ല”- കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ബി.ജെ.പി സംസ്ഥാന നേതാക്കളും ഘടക കക്ഷികളും കൺവെൻഷനിൽ പങ്കെടുത്തു.