LiveTV

Live

Kerala

മുസ്‌ലിം ലീഗ് യോഗത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശം ഉയര്‍ന്നുവെന്ന വാര്‍ത്ത ശരിവെച്ച് എം.കെ മുനീര്‍ 

ദേശീയ വിഷയങ്ങളില്‍ ദേശീയ നേതൃത്വത്തിന് കൃത്യമായ നിലപാടുണ്ടാകണമെന്ന് ആവശ്യമുയര്‍ന്നു, യോഗത്തില്‍ നടന്നത് ക്രിയാത്മക ചര്‍ച്ചയെന്നും മുനീര്‍ മീഡിയവണിനോട്

മുസ്‌ലിം ലീഗ് യോഗത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശം ഉയര്‍ന്നുവെന്ന വാര്‍ത്ത ശരിവെച്ച് എം.കെ മുനീര്‍ 

മുസ്‌ലിം ലീഗ് യോഗത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശം ഉയര്‍ന്നുവെന്ന വാര്‍ത്ത ശരിവെച്ച് എം.കെ മുനീര്‍. ദേശീയ വിഷയങ്ങളില്‍ ദേശീയ നേതൃത്വത്തിന് കൃത്യമായ നിലപാടുണ്ടാകണമെന്ന് ആവശ്യമുയര്‍ന്നു, യോഗത്തില്‍ നടന്നത് ക്രിയാത്മക ചര്‍ച്ചയെന്നും മുനീര്‍ മീഡിയവണിനോട് പറഞ്ഞു. യോഗത്തില്‍ വിമര്‍ശനമുണ്ടായില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.

കോഴിക്കോട്ട് നടന്ന ലീഗ് അഖിലേന്ത്യാ ഭാരവാഹികളുടെയും പാർലമെന്ററി പാർട്ടിയുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിലാണ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് കെ.എം ഷാജി എം.എൽ.എയും സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയും രംഗത്തെത്തിയിരുന്നത്.

മുത്തലാഖ്, അസം പൗരത്വ വിഷയം, കശ്മീർ തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിയുടെ മൂന്ന് എം.പിമാരുടെയും പ്രകടനം മികച്ചതല്ലെന്ന് യോഗത്തിൽ വിമർശനമുയർന്നിരുന്നു. ദേശീയ രംഗത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ലീഗ് എം.പിമാരായ കുഞ്ഞാലിക്കുട്ടിയുടെയും ഇ.ടി മുഹമ്മദ് ബഷീറിന്റെയും പി.വി അബ്ദുൽ വഹാബിന്റെയും വേണ്ടത്ര ഇടപെടുന്നില്ല എന്ന വിമർശനമാണ് കെ.എം ഷാജിയും കെ.എസ് ഹംസയും ഉന്നയിച്ചിരുന്നത്.

Also read: എം.പിമാരുടെ പ്രകടനം മോശം; മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ കടുത്ത വിമർശനം