LiveTV

Live

Kerala

ദുരിതാശ്വാസ നിധിയിലെ തുക വിനിയോഗിക്കുന്നതിൽ സർക്കാർ ഉത്തരവാദിത്തം കാണിക്കണമെന്ന് ടി. ആരിഫലി

ജമാ അത്തെ ഇസ് ലാമിയുടെ ജനസേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷൻ ആലപ്പുഴ ജില്ലയിൽ നിർമിച്ച 21 വീടുകളുടെ താക്കോൽ കൈമാറുകയായിരുന്നു അദ്ദേഹം

 ദുരിതാശ്വാസ നിധിയിലെ തുക വിനിയോഗിക്കുന്നതിൽ സർക്കാർ ഉത്തരവാദിത്തം കാണിക്കണമെന്ന് ടി. ആരിഫലി

ദുരിതാശ്വാസ നിധിയിലെ തുക വിനിയോഗിക്കുന്നതിൽ സർക്കാർ ഉത്തരവാദിത്തം കാണിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി ദേശീയ ജനറൽ സെക്രട്ടറി ടി. ആരിഫലി. ജമാ അത്തെ ഇസ് ലാമിയുടെ ജനസേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷൻ ആലപ്പുഴ ജില്ലയിൽ നിർമിച്ച 21 വീടുകളുടെ താക്കോൽ കൈമാറുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുണ്ടായ ദുരന്തങ്ങളിൽ ഉയർന്ന് പൊങ്ങിയത് കേരളത്തിന്റെ സൗഹാർദ്ദമായിരുന്നു. മറ്റൊരിടത്തും കാണാത്ത ഈ മഹിമ പലപ്പോഴും കളഞ്ഞു കുളിക്കുകയാണെന്നും ടി. ആരിഫലി പറഞ്ഞു. പുനരധിവാസ പ്രവർത്തനങ്ങൾക്കൊപ്പം നാടിന് വേണ്ട പരിസ്ഥിതി സൗഹാർദ്ദ നിർമാണങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് ഹക്കീം പാണാവള്ളി അധ്യക്ഷനായിരുന്നു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് , പീപ്പിൾസ് ഫൗണ്ടേഷൻസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. 40 വീടുകളാണ് ആലപ്പുഴ ജില്ലയിൽ പീപ്പിൾസ് ഫൗണ്ടേഷൻ നിർമിക്കുന്നത്.120 വീടുകളുടെ അറ്റകുറ്റപ്പണികളും നടത്തി.