LiveTV

Live

Kerala

എല്‍.ഡി.എഫ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 63 കോടി 34 ലക്ഷം രൂപ

സര്‍ക്കാരിന്റെ ബോധവല്‍ക്കരണവും ഭരണനേട്ടവും ജനങ്ങളിലെത്തിക്കുക ലക്ഷ്യമിട്ടാണ്

എല്‍.ഡി.എഫ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 63 കോടി 34 ലക്ഷം രൂപ

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിവിധ മാധ്യങ്ങള്‍ വഴിയുള്ള പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 63 കോടി 34 ലക്ഷം രൂപ. ഇതിന് പുറമെ മുന്‍സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശികയുണ്ടായിരുന്ന 37 കോടി രൂപയും എല്‍‍.ഡി.എഫ് സര്‍ക്കാര്‍ കൊടുത്ത് തീര്‍ത്തിട്ടുണ്ട്.

സര്‍ക്കാരിന്റെ ബോധവല്‍ക്കരണവും ഭരണനേട്ടവും ജനങ്ങളിലെത്തിക്കുക ലക്ഷ്യമിട്ടാണ് വിവിധ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പരസ്യം നല്‍കിട്ടുള്ളത്. അച്ചടിമാധ്യമങ്ങള്‍ വഴിയുള്ള പരസ്യങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിട്ടുള്ളത്. 44 കോടി 55 ലക്ഷത്തി 63476 രൂപ. ദൃശ്യമാധ്യമങ്ങള്‍ക്ക് 14 കോടി 6 ലക്ഷം രൂപയുടെ പരസ്യം നല്‍കിയപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി 11 ലക്ഷത്തോളം രൂപക്കാണ് പരസ്യം നല്‍കിയത്. റേഡിയോ വഴിയുള്ള പരസ്യങ്ങള്‍ക്ക് 4 കോടി 60 ലക്ഷത്തിലധികം രൂപയുടെ പരസ്യം നല്‍കി.

ഹോര്‍ഡിങുകളടക്കം പൊതുനിരത്തുകളിലും മറ്റ് പ്രചാരണമാര്‍ഗ്ഗങ്ങളിലൂടെയും പരസ്യ ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല.