LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി;  ഉത്തരവ് പുനപരിശോധിക്കണമെന്ന് ഫ്ലാറ്റുടമകൾ വീണ്ടും സുപ്രീംകോടതിയില്‍

ജില്ലാ കലക്ടറുമായും മരട് നഗരസഭ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ചീഫ് സെക്രട്ടറി ടോം ജോസിന്റെ പ്രതികരണം. നഗരസഭയുടെ പരിമിതികൾ നഗരസഭ അധികൃതർ ചീഫ് സെക്രട്ടറിയെ അറിയിച്ചു

 മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി;   ഉത്തരവ് പുനപരിശോധിക്കണമെന്ന് ഫ്ലാറ്റുടമകൾ വീണ്ടും സുപ്രീംകോടതിയില്‍

മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സർക്കാർ നടപ്പിലാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ലാറ്റുടമകൾക്ക് ഉടൻ നോട്ടീസ് നൽകുമെന്ന് മരട് നഗരസഭാ അധികൃതരും അറിയിച്ചു. അതേസമയം ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.

ജില്ലാ കലക്ടറുമായും മരട് നഗരസഭ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ചീഫ് സെക്രട്ടറി ടോം ജോസിന്റെ പ്രതികരണം. നഗരസഭയുടെ പരിമിതികൾ നഗരസഭ അധികൃതർ ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഫ്ലാറ്റുകൾ പൊളിക്കേണ്ടത് നഗരസഭയാണെന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവുമുണ്ടാകുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

അതേസമയം തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടി ഫ്ലാറ്റ് ഉടമകള്‍ വീണ്ടും ഹരജി നല്‍കി. ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ആവശ്യം.

ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ മരടിലെ ഫ്ലാറ്റുടമകളുടെ പ്രതിഷേധം