LiveTV

Live

Kerala

കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീരാത്തതില്‍ യു.ഡി.എഫ് നേതാക്കള്‍ക്കും അതൃപ്തി

ഈ സാഹചര്യത്തില്‍ പ്രശ്നം വഷളാക്കാതിരിക്കാന്‍ ഇരുവിഭാഗത്തിനും കര്‍ശന നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീരാത്തതില്‍ യു.ഡി.എഫ് നേതാക്കള്‍ക്കും അതൃപ്തി

തെരഞ്ഞെടുപ്പ് അടുത്തിട്ടും കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീരാത്തതില്‍ യു.ഡി.എഫ് നേതാക്കള്‍ക്കും അതൃപ്തി. ഇരുവിഭാഗവും തമ്മിലുളള തര്‍ക്കം സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പ്രശ്നം വഷളാക്കാതിരിക്കാന്‍ ഇരുവിഭാഗത്തിനും കര്‍ശന നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്.

ആദ്യം സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുളള തര്‍ക്കം പിന്നാലെ ചിഹ്നത്തിനുവേണ്ടി. ഇപ്പോള്‍ പ്രചരണത്തിലും രണ്ട് തട്ടില്‍..ഒന്നി പിന്നാലെ ഒന്നൊന്നായി കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍ കടുത്ത അതൃപ്തിയാണ് യു.ഡി.എഫ് നേതൃത്വത്തിന് ഉള്ളത്. ഇതിനോടകം തന്നെ പിജെ ജോസഫുമായും ജോസ് കെ. മാണിയുമായും പലതവട്ടം ഇക്കാര്യങ്ങളില്‍ നേതാക്കള്‍ ചര്‍ച്ച നടത്തുകയും ചെയ്തു. തര്‍ക്കം അവസാനിപ്പിക്കാത്തത് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിലും കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ആയതിനാല്‍ പരസ്യപ്രസ്താവന ഒഴിവാക്കാനുളള കര്‍ശന നിര്‍ദ്ദേശം ഇരു വിഭാഗത്തിനും ജോസഫ് വിഭാഗം ഒറ്റയ്ക്ക് പ്രചരണം നടത്താന്‍ തീരുമാനിച്ചതും വലിയ തിരിച്ചടിയായിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഗുണത്തേക്കാള്‍ ഏറെ ഇത് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പി.ജെ ജോസഫിനെ അനുനയിപ്പിക്കാനുളള ശ്രമവും യു.ഡി.എഫ് നേതൃത്വം നടത്തുന്നുണ്ട്.