LiveTV

Live

Kerala

വണ്ടി ചെക്ക് കേസിൽ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ക്രിമിനൽ കേസ് കോടതി തള്ളി

ചെക്കിന്റെ കാലപ്പഴക്കം ചൂണ്ടികാട്ടിയാണ് കേസ് തള്ളിയത്.

വണ്ടി ചെക്ക് കേസിൽ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ക്രിമിനൽ കേസ് കോടതി തള്ളി

വണ്ടി ചെക്ക് കേസിൽ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ക്രിമിനൽ കേസ് കോടതി തള്ളി. ചെക്കിന്റെ കാലപ്പഴക്കം ചൂണ്ടികാട്ടിയാണ് കേസ് തള്ളിയത്. സിവില്‍ കേസ് തുടരാനാണ് അജ്മാന്‍ കോടതിയുടെ നിര്‍ദേശം. ഇതോടെ തുഷാറിന് നാട്ടിലേക്ക് പോകാനുള്ള വഴി തെളിയുകയാണ്.

വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ ക്രിമിനല്‍ നടപടികള്‍ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ തള്ളി. കേസിന് ആധാരമായ ചെക്കിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് നടപടി. പരാതിക്കാരന് വേണമെങ്കില്‍ ഈ കേസില്‍ സിവില്‍ നടപടികള്‍ തുടരാമെന്ന് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല ദുബൈ കോടതിയില്‍ നേരത്തേ സിവില്‍കേസ് നല്‍കിയിരുന്നു. ഇതില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ദുബൈ കോടതിയും നേരത്തേ തള്ളിയിരുന്നു. ഇതോടെ, തുഷാര്‍ വെള്ളാപ്പള്ളിക്ക് നാട്ടിലേക്ക് മടങ്ങാന്‍ മറ്റു തടസങ്ങളുണ്ടാവില്ലെന്നാണ് സൂചന. കേസിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണും.