LiveTV

Live

Kerala

പാലായില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; 13 സ്ഥാനാര്‍ത്ഥികള്‍ അങ്കത്തട്ടില്‍

തര്‍ക്കങ്ങള്‍ക്കൊടുവില്‍ ജോസ് ടോമിന് പൈനാപ്പിള്‍ ചിഹ്നമാണ് ലഭിച്ചത്

പാലായില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; 13 സ്ഥാനാര്‍ത്ഥികള്‍ അങ്കത്തട്ടില്‍

പാലായിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. 13 സ്ഥാനാര്‍ത്ഥികളാണ് പാലയില്‍ ഇക്കുറി അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ജോസ് ടോമിന് പൈനാപ്പിള്‍ ചിഹ്നമാണ് ലഭിച്ചത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എന്‍.സി.പിയുടെ മാണി സി. കാപ്പന്‍, യു.ഡി.എഫ് സ്വതന്ത്രനായി ജോസ് ടോം, ബി.ജെ.പിക്ക് വേണ്ടി എന്‍ ഹരി. ഇവരെ കൂടാതെ 10 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ കൂടിയുണ്ട് പാലായിലെ അങ്കത്തിന്.

ചിഹ്നത്തിന്റെ തര്‍ക്കത്തിനൊടുവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് പൈനാപ്പിള്‍ ചിഹ്നമാണ് ലഭിച്ചത്. മാണി സി. കാപ്പന് ക്ലോക്ക് ചിഹ്നം തന്നെ ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് താമരയും. സ്വന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കായി ടിവി, ഓട്ടോറിക്ഷ, ഇലക്ട്രിക്ക് പോള്‍, കരിമ്പ് കര്‍ഷകന്‍, വളകള്‍, തയ്യല്‍ മിഷീന്‍, അലമാര, ബലൂണ്‍ എന്നീ ചിഹ്നങ്ങളും അനുവധിച്ചിട്ടുണ്ട്. 176 പോളിംഗ് ബൂത്തുകളാണ് പാല ഇത്തവണയുള്ളത്. ഇതില്‍ 18 എണ്ണം നഗത്തിലും 158 എണ്ണം ഗ്രമങ്ങളിലുമാണ്. 179107 പേരാണ് ഇത്തവണ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 87729 പേര്‍ സ്ത്രീകളും 91378 പുരുഷന്‍മാരുമാണ്. 1557 പുതിയ വോട്ടര്‍മാരുമുണ്ട്.