LiveTV

Live

Kerala

ചാവക്കാട് നൗഷാദിന്‍റെ കൊലപാതകം: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍

കേസില്‍ ഇതുവരെ ആറ് പേര്‍ അറസ്റ്റിലായി

ചാവക്കാട് നൗഷാദിന്‍റെ കൊലപാതകം: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍

ചാവക്കാട് നൌഷാദ് കൊലപാതകത്തിലെ മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍. കാരി ഷാജി എന്ന ഷാജി ജമാലുദീനാണ് പിടിയിലായത്. കേസില്‍ ഒന്നാം പ്രതിയാണ് ജമാലുദീന്‍. പോപ്പുലര്‍ ഫ്രണ്ട് തൃശൂര്‍ മന്ദലാംകുന്ന് ഏരിയ സെക്രട്ടറിയാണ് ജമാലുദ്ദീന്‍. കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയായിരന്നു ഇയാള്‍. പാലക്കാട് വെച്ചാണ് ഇയാളെ പിടികൂടിയത്. കേസില്‍ ഇതുവരെ ആറ് പേര്‍ അറസ്റ്റിലായി.