LiveTV

Live

Kerala

കോന്നിയിൽ പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കി സി.പി.എം

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കാൻ ബൂത്ത് കമ്മിറ്റികൾ രൂപവത്കരിച്ചതിന് ശേഷം ഭവന സന്ദർശനങ്ങളിലേക്കും പാർട്ടി കടന്നിട്ടുണ്ട്

 കോന്നിയിൽ പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കി സി.പി.എം

കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപെ പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കി സി.പി.എം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കാൻ ബൂത്ത് കമ്മിറ്റികൾ രൂപവത്കരിച്ചതിന് ശേഷം ഭവന സന്ദർശനങ്ങളിലേക്കും പാർട്ടി കടന്നിട്ടുണ്ട്.

211 ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ച് യോഗം നടത്തിയ ശേഷമാണ് സി.പി.എം ഭവന സന്ദർശനത്തിലേക്ക് കടന്നിരിക്കുന്നത്. ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെതിരെയുള്ള പ്രതിഷേധം തണുപ്പിക്കാനാണ് പ്രവർത്തകർക്കൊപ്പം ബൂത്തുകളുടെ ചുമതല നൽകിയിരിക്കുന്ന നേതാക്കളും ഭവന സന്ദർശനങ്ങൾ നടത്തുന്നത്. ശബരിമലയോട് ചേർന്ന് കിടക്കുന്ന കോന്നി മണ്ഡലം തിരിച്ചു പിടിക്കാനായാൽ ശബരിമല വിഷയത്തിൽ നേരിടുന്ന വിമർശനങ്ങൾക്കും മറുപടിയാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

ഒരു മാസം മുൻപ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ശിൽപശാലയോടെയാണ് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയിലേക്ക് സി.പി.എം കടന്നിട്ടില്ല.