LiveTV

Live

Kerala

കോടിയേരിക്ക് മറുപടിയുമായി പി.ജെ ജോസഫ്

ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് യു.ഡി.എഫ് വിടണമെന്ന് കോടിയേരി പറഞ്ഞിരുന്നു

കോടിയേരിക്ക് മറുപടിയുമായി പി.ജെ ജോസഫ്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി പി.ജെ ജോസഫ്. യു.ഡി.എഫ് അപമാനിച്ചെന്ന പരാതി ഇല്ലെന്നും നിലവില്‍ പ്രചാരണത്തിലാണെന്നും ജോസഫ് പറഞ്ഞു. കോടിയേരിടെ പ്രസ്താവന കണ്ടില്ലെന്നും മോൻസ് ജോസഫുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുമായി സഹകരിക്കില്ലെന്ന പി.ജെ ജോസഫിന്റെ പ്രഖ്യാപനം യു.ഡി.എഫിന്റെ തകർച്ചക്ക് തുടക്കം കുറിച്ചുവെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് യു.ഡി.എഫ് വിടണമെന്നും കോടിയേരി പറഞ്ഞിരുന്നു