LiveTV

Live

Kerala

ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് യു.ഡി.എഫ് വിടണമെന്ന് കോടിയേരി 

പി.ജെ ജോസഫ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തടവറയിലാണെന്നും കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും കോടിയേരി

ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് യു.ഡി.എഫ് വിടണമെന്ന് കോടിയേരി 

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുമായി സഹകരിക്കില്ലെന്ന പി.ജെ ജോസഫിന്റെ പ്രഖ്യാപനം യു.ഡി.എഫിന്റെ തകർച്ചക്ക് തുടക്കം കുറിച്ചുവെന്ന് കോടിയേരി ബാലകൃഷ്ന്‍.

ജോസഫിനെ കൂക്കി വിളിച്ചവരെ നിയന്ത്രിക്കാൻ പോലും യു.ഡി.എഫിന് കഴിഞ്ഞില്ല, പി.ജെ ജോസഫ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തടവറയിലാണെന്നും കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. ആത്മാഭിമാനമുണ്ടെങ്കില്‍ പി ജെ ജോസഫ് യു.ഡി.എഫ് വിടണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം യു.ഡി.എഫ് വിട്ട് പുറത്തുവന്നാല്‍ എല്‍.ഡി.എഫ് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പുറത്തുവരുന്നവരെ ഉടനെ സ്വീകരിക്കുന്ന പ്രസ്ഥാനമല്ല ഇടതുമുന്നണി എന്നായിരുന്നു കോടിയേരിയുടെ മറുപടി. കേരളകോണ്‍ഗ്രസിലെ തര്‍ക്കം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി പാലായില്‍ വിജയിക്കാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്.