LiveTV

Live

Kerala

കലാമാമാങ്കം ഇത്തവണ കാസര്‍കോട്; വരവേല്‍ക്കാന്‍ തയ്യാറെടുത്ത് ജില്ല  

സംസ്ഥാന സ്കൂള്‍ കലോത്സവത്തിനൊരുങ്ങി കാസര്‍കോട് ജില്ല. ഈ മാസം 28ന് കലോത്സവ സംഘാടക സമിതി യോഗം ചേരും.

കലാമാമാങ്കം ഇത്തവണ കാസര്‍കോട്; വരവേല്‍ക്കാന്‍ തയ്യാറെടുത്ത് ജില്ല  

സംസ്ഥാന സ്കൂള്‍ കലോത്സവത്തിനൊരുങ്ങി കാസര്‍കോട് ജില്ല. ഈ മാസം 28ന് കലോത്സവ സംഘാടക സമിതി യോഗം ചേരും. വര്‍ഷങ്ങള്‍ക്കിപ്പുറം ജില്ലയില്‍ വിരുന്നെത്തുന്ന കലോത്സവം വന്‍ വിജയമാകുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മീഡിയവണിനോട് പറഞ്ഞു.

28 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കാസര്‍കോട് ജില്ല സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. ജില്ലയില്‍ വെച്ച് നടക്കുന്ന അറുപതാം സംസ്ഥാന സ്കൂള്‍ കലോത്സവം വന്‍വിജയമാക്കിതീര്‍ക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം വിരുന്നെത്തുന്ന സ്കൂള്‍ കലോത്സവത്തിനായി ജില്ല ഒരുങ്ങിക്കഴിഞ്ഞുവെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മീഡിയവണിനോട് പറഞ്ഞു. മന്ത്രിയുടെ മണ്ഡലം കൂടിയായ കാഞ്ഞങ്ങാട് വെച്ച് നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെ നാല് ദിവസങ്ങളിലായാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുക.

സ്വന്തം നാട്ടിലെ കലാമാമാങ്കത്തിനായി നേരത്തെ പരിശീലനം ആരംഭിച്ച് ജില്ലയിലെ വിദ്യാര്‍ത്ഥികളും ഒരുക്കത്തിലാണ്. കാഞ്ഞങ്ങാട് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും 32ഓളം സ്കൂളുകള്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയാകും. 28ന് നടക്കുന്ന സംഘാടക സമിതി യോഗത്തിന് ശേഷമായിരിക്കും വേദിയടക്കമുളള കാര്യങ്ങളില്‍ അന്തിമ തീരുമാനമാകുക.