LiveTV

Live

Kerala

കോഴിക്കോട് കടന്തറ പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് കടന്തറ പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് ചെമ്പനോട കടന്തറപ്പുഴയില്‍ കയാക്കിംഗ് പരിശീലിനത്തിനിടെ ഒഴുക്കില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. ആലപ്പുഴ സ്വദേശി എല്‍വിന്‍ ലൊലാന്‍, ബംഗളൂരു സ്വദേശി നവീന്‍ ഷെട്ടി എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍ പെട്ട മൂന്നു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ബംഗളൂരൂവില്‍ നിന്നെത്തിയ അഞ്ചംഗ സംഘം കടന്തറപ്പുഴയില്‍ കയാക്കിംഗ് പരിശീലനത്തിനായി ഇറങ്ങി. മൂന്നു കയാക്കുകളിലായിട്ടായിരുന്നു പരിശീലനം. കനത്ത മഴയില്‍ പുഴയിലെ ജലനിരപ്പുയര്‍ന്നതോടെ സംഘം ഒഴുക്കില്‍ പെട്ടു. മരുതോങ്കര ചെടയത്തോട് ഭാഗത്ത് വെച്ചായിരുന്നു അപകടം. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ സംഘത്തിലുണ്ടായിരുന്ന ഉത്തരാഖണ്ഡ് സ്വദേശി അമിത് ഥാപ്പ, ബംഗളൂരു സ്വദേശി മണി പനേഷ, ഡല്‍ഹി സ്വദേശി ബാബു പ്രീത് എന്നിവരെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ചെമ്പനോട ഭാഗത്തു നിന്നും എല്‍വിന്‍ ലൊനാനിന്‍റെയും നവീന്‍ഷെട്ടിയുടേയും മൃതദേഹം കണ്ടെടുത്തു. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.