LiveTV

Live

Kerala

പാലക്കാട് നല്ലേപ്പിള്ളിയിലെ പൂക്കൃഷി വിളവെടുപ്പ് തുടങ്ങി 

കേരളത്തിലും മികച്ച രീതിയിൽ പൂക്കൃഷി നടത്താനാകുമെന്നാണ് ഈ ചെണ്ടുമല്ലി പാടം തെളിയിക്കുന്നത്

പാലക്കാട് നല്ലേപ്പിള്ളിയിലെ പൂക്കൃഷി വിളവെടുപ്പ് തുടങ്ങി 

ഓണക്കാലമായതോടെ പാലക്കാട് നല്ലേപ്പിള്ളി അരണ്ടപ്പളം സ്വദേശി വിജയന്റെ കൃഷിയിടത്തിലെ ചെണ്ടുമല്ലി പൂക്കൾ വിളവെടുപ്പാരംഭിച്ചു. ഒരേക്കർ ഭൂമിയിലാണ് വിജയൻ ചെണ്ടുമല്ലി കൃഷി ഇറക്കിയത്. മഴ ചെറിയ തോതിൽ ഭീഷണിയായെങ്കിലും നല്ല വിളവ് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസത്തിലാണ് ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന വിത്ത് പാകി വിജയൻ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ഓണം മുന്നിൽ കണ്ടാണ് കൃഷിയിറക്കിയത്. ഓണക്കാലമായതോടെ കൃഷിയിടത്തിൽ പൂക്കൾ ധാരാളം വിരിഞ്ഞ് വിളവെടുപ്പിനായൊരുങ്ങി നില്ക്കുകയാണ്. മഴ ചെറിയ രീതിയിൽ വിലങ്ങ് തടിയായെങ്കിലും നല്ല രീതിയിൽ വിളവുണ്ടെന്ന് വിജയൻ പറയുന്നു.

ചിറ്റൂർ, വണ്ടിത്താവളം, കൊഴിഞ്ഞാമ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ മാർക്കറ്റിലേക്കാണ് വിജയന്റെ പൂക്കൾ കയറ്റി അയക്കുന്നത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലായും പൂക്കൾ എത്തുന്നത്. കേരളത്തിലും മികച്ച രീതിയിൽ പൂക്കൃഷി നടത്താനാകുമെന്നാണ് ഈ ചെണ്ടുമല്ലി പാടം തെളിയിക്കുന്നത്.