LiveTV

Live

Kerala

കൃത്രിമരേഖ ചമച്ച് നാടുവിടാന്‍ ശ്രമിച്ച കേസ്: ബൈജു ഗോപാലന് ശിക്ഷ വിധിച്ചു

20 കോടി രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ കേസ് നേരിടുകയായിരുന്നു ബൈജു ഗോപാലന്‍

കൃത്രിമരേഖ ചമച്ച് നാടുവിടാന്‍ ശ്രമിച്ച കേസ്: ബൈജു ഗോപാലന് ശിക്ഷ വിധിച്ചു

കൃത്രിമരേഖ ചമച്ച് നാടുവിടാന്‍ ശ്രമിച്ചു എന്ന കേസില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്‍റെ മകന്‍ ബൈജു ഗോപാലന് ശിക്ഷ വിധിച്ചു. ഒരുമാസം തടവും നാടുകടത്തലുമാണ് അല്‍ഐന്‍ കോടതി വിധിച്ചത്.

20 കോടി രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ കേസ് നേരിടുകയായിരുന്നു ബൈജു ഗോപാലന്‍. ഈ കേസിലെ യാത്രാവിലക്ക് മറികടക്കാന്‍ കൃത്രിമ രേഖയുണ്ടാക്കി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചത്. സാമ്പത്തിക കേസില്‍ യാത്രാവിലക്ക് തുരടരുന്നതിനാല്‍ ഈ കേസ് തീര്‍പ്പാക്കിയതിന് ശേഷമേ നാടുകടത്തല്‍ നടപ്പാക്കൂ. കഴിഞ്ഞമാസമാണ് യു.എ.ഇയില്‍ നിന്ന് കൃത്രിമരേഖയുണ്ടാക്കി നാട്ടിലേക്ക് പോകാന്‍ ശ്രമിക്കവെ ബൈജു ഒമാനില്‍ പിടിയിലായത്. യു.എ.ഇ താമസവിസയില്‍ ആയതിനാല്‍ ഒമാന്‍ അധികൃതര്‍ ഇദ്ദേഹത്തെ യു.എ.ഇക്ക് കൈമാറി. തമിഴ്നാട്ടില്‍ വിപുലമായ രാഷ്ട്രീയ വ്യവസായിക ബന്ധമുള്ള രമണിയാണ് ബൈജു ഗോപാലനെതിരെ സാമ്പത്തിക കേസ് നല്‍കിയിട്ടുള്ളത്.