LiveTV

Live

Kerala

പി.ജെ ജോസഫിനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് ധാരണ

പി.ജെ ജോസഫിനെ പ്രചാരണത്തിന് ഇറക്കി വോട്ടര്‍മാര്‍ക്കിടയിലുള്ള ആശയക്കുഴപ്പം പരിഹരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

പി.ജെ ജോസഫിനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് ധാരണ

പി.ജെ ജോസഫിനെ പ്രകോപിപ്പിച്ച് നിലവിലുള്ള പ്രശ്നം വഷളാക്കേണ്ടന്ന് ജോസ് വിഭാഗത്തില്‍ ധാരണ. ജോസഫ് പ്രചാരണത്തിന് വന്നാല്‍ ഒരുതരത്തിലുള്ള പ്രകോപനവും ഉണ്ടാവില്ലന്ന് നേതാക്കള്‍ മീഡിയവണ്ണിനോട് പ്രതികരിച്ചു. പ്രശ്ന പരഹാരത്തിന് കോണ്‍ഗ്രസ് ശ്രമങ്ങല്‍ ഊര്‍ജ്ജിതമാക്കി.

പി.ജെ ജോസഫിന്‍റെയും ഒപ്പം നില്‍ക്കുന്ന നേതാക്കളുടെയും ഭാഗത്ത് നിന്ന് നിരന്തരം പ്രകോപനങ്ങള്‍ ഉണ്ടാകുന്നുവെന്ന പരാതി ജോസ് വിഭാഗത്തിനുണ്ട്. എങ്കിലും തെരഞ്ഞെടുപ്പ് വരെ മറുപടി കൊടുക്കേണ്ടതില്ലന്ന ധാരണയിലാണ് നേതൃത്വം. പി.ജെ ജോസഫിനെ പ്രചാരണത്തിന് ഇറക്കി വോട്ടര്‍മാര്‍ക്കിടയിലുള്ള ആശയക്കുഴപ്പം പരിഹരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

പരസ്പരം പ്രസ്താവനകള്‍ നടത്തി വിവാദങ്ങള്‍ നീട്ടികൊണ്ടുപോകരുതെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരു വിഭാഗം നേതാക്കളോടും സംസാരിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.