LiveTV

Live

Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; നാല് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് വിധി പറയുന്നത്

 പാലാരിവട്ടം മേല്‍പ്പാലം അഴിമതി; നാല് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

പാലാരിവട്ടം മേൽപ്പാല അഴിമതി കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും .മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. പി.ഡബ്ല്യൂ.ഡി മുന്‍ സെക്രട്ടറി ടി.ഒ സൂരജ്, ആര്‍.ഡി.എസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ എം.ഡി ബെന്നി പോള്‍, ആര്‍. ബി ഡി സി കെ അസി. ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്. രാഷ്ട്രീയക്കാർ ഉൾപ്പെടെ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.