LiveTV

Live

Kerala

‘തെരഞ്ഞെടുപ്പാണ്, പരസ്യ പ്രതികരണങ്ങള്‍ മാറ്റി വെക്കാം’

ചിഹ്നം പാലായിൽ ഒരു പ്രശ്നമേ അല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പാണ്, പരസ്യ പ്രതികരണങ്ങള്‍ മാറ്റി വെക്കാം’

പാലാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ എല്ലാവരും പരസ്യ പ്രതികരണങ്ങൾ മാറ്റി വെക്കണമെന്ന് കെ മുരളീധരന്‍ എം.പി. തെരഞ്ഞെടുപ്പ് തീരും വരെ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഒഴിവാക്കണമെന്ന് എം.പി പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അവധി കൊടുക്കേണ്ട നേരമാണ്. പ്രശ്നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി തന്നെ പരിഹരിക്കണമെന്നും വേണ്ടി വന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് കൂടിയിരുന്ന് പരിഹാരം കാണണമെന്നും മുരളീധരന്‍ പറഞ്ഞു. ചിഹ്നം പാലായിൽ ഒരു പ്രശ്നമേ അല്ലെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.