LiveTV

Live

Kerala

കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റ പണിക്ക് ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് സുധാകരന്‍

ഗതാഗത കുരുക്ക് രൂക്ഷമായ കൊച്ചി കുണ്ടന്നൂരില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി

കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റ പണിക്ക് ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് സുധാകരന്‍

കൊച്ചി നഗരത്തിലെ റോഡുകളുടെ അറ്റകുറ്റ പണികള്‍ക്ക് 7 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ . ഫ്ലൈ ഓവറുകളുടെ നിർമാണം ഏഴ് മാസത്തിനകം പൂർത്തീകരിക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കേണ്ടത് പൊലീസാണെന്നും മന്ത്രി പറഞ്ഞു.

ഗതാഗതക്കുരുക്ക് രൂക്ഷമായ കൊച്ചിയിലെ കുണ്ടന്നൂർ, വൈറ്റില എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു . ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ സന്ദർശനം പത്തരയോടെ കുണ്ടന്നൂരിൽ സന്ദർശനം ആരംഭിച്ചു . സന്ദർശനം തുടങ്ങിയ വേളയിൽ തന്നെ ചിലർ മന്ത്രിയോട് ബുദ്ധിമുട്ട് വിവരിച്ച് രോഷാകുലരായി.

കൊച്ചിയിൽ ഗതാഗതക്കുരുക്ക് പതിവാണ്. ഇതിന് പരിഹാരം കാണേണ്ടത് ജില്ലാ ഭരണകൂടവും പൊലീസുമാണ്. ഇതിൽ പെതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്നും കുണ്ടന്നൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. മെറ്റൽ പാകി പൊലീസ് താത്കാലിക പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഇത് ഭാഗികമായി പോലും വിജയിച്ചില്ല.