LiveTV

Live

Kerala

പാലായില്‍ ജോസ് ടോമിന് ‘കെെതച്ചക്ക’

ആകെ 13 സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കും

പാലായില്‍ ജോസ് ടോമിന് ‘കെെതച്ചക്ക’

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ പാലായുടെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ആകെ 13 സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ചിഹ്നത്തിന്റെ കാര്യത്തിലും ഇതോടെ തീരുമാനമായി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പൈനാപ്പിള്‍ ചിഹ്നത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ടൈംപീസ് ചിഹ്നത്തിലും ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍ ഹരി താമര ചിഹ്നത്തിലും മത്സരിക്കും.

സ്ഥാനാർഥിക്ക് ചിഹ്നവും ലഭിച്ചതോടെ യു.ഡി.ഫ് പാളയം പ്രചാരണത്തിൽ കൂടുതൽ സജീവമായി. കർഷകന്റെ ചിഹ്നമാണ് പൈനാപ്പിൾ എന്നാണ് ജോസ് ടോമിന്റെ പ്രതികരണം. എൽ.ഡി.എഫ് സ്ഥാനാർഥി വിവിധ സഭ അധ്യക്ഷന്മാരെ കണ്ടു പിന്തുണ തേടി. എൻ.ഡി.എ സ്ഥാനാർത്ഥിക്കായി ശ്രീധരൻ പിള്ള പാലാ ബിഷപ്പ് ഹൌസിൽ എത്തി ബിഷപ്പ് കല്ലറങ്ങാട്ടുമായി കൂടി കാഴ്ച നടത്തി.

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടെ കേരളാ കോണ്‍ഗ്രസില്‍ രൂപം കൊണ്ട ജോസ് കെ മാണി - ജോസഫ് ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കുന്നതിനായി സമവായ ശ്രമങ്ങള്‍ തുടരുകയാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരു നേതാക്കളുമായി ഫോണില്‍ സംസാരിച്ചു.