LiveTV

Live

Kerala

ദേശീയപാത 766 പൂര്‍ണമായി അടച്ചിടാനുള്ള നീക്കത്തിനെതിരെ സമരം

ദേശീയപാത അടക്കരുത്, ജനങ്ങൾ തെരുവിലേക്ക് എന്ന മുദ്രാവാക്യമുയർത്തി സുല്‍ത്താന്‍ ബത്തേരിയിലാണ് ഉപവാസം നടന്നത്.

ദേശീയപാത 766 പൂര്‍ണമായി അടച്ചിടാനുള്ള നീക്കത്തിനെതിരെ  സമരം

വയനാട്ടിലൂടെ കടന്നു പോകുന്ന ദേശീയപാത 766 പൂര്‍ണമായി അടച്ചിടാനുള്ള നീക്കത്തിനെതിരെ ബഹുജന ഉപവാസ സമരം. ദേശീയപാത അടക്കരുത്, ജനങ്ങൾ തെരുവിലേക്ക് എന്ന മുദ്രാവാക്യമുയർത്തി സുല്‍ത്താന്‍ ബത്തേരിയിലാണ് ഉപവാസം നടന്നത്.

ദേശീയപാത 766ലെ രാത്രി യാത്രാനിരോധനം നീക്കുക, പകൽകൂടി റോഡ് അടക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സുല്‍ത്താന്‍ ബത്തേരിയിൽ ബഹുജനങ്ങൾ ഉപവസിച്ചത്. എൻഎച്ച് 766 ട്രാൻസ്‌പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ബഹുജന ഉപവാസം. പ്രതിഷേധ പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വയനാടിനെ എല്ലാ അര്‍ത്ഥത്തിലും പിന്നോട്ടടിപ്പിക്കുന്ന പ്രശ്‌നം കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് പ്രതിഷേധം സമരം ഉദ്ഘാടനം ചെയ്ത ബി.ജെ.പി ദേശീയനിർവ്വാഹ സമതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.

സേവ് ഗുണ്ടല്‍പേട്ട ഫോറം അടക്കം ഇരുപതോളം സംഘടനകളും ഉപവാസ സമരത്തിന് പിന്തുണ അർപ്പിച്ചെത്തിയിരുന്നു. ആക്ഷൻ കമ്മറ്റി ചെയർമാൻ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, സി.കെ ശശീന്ദ്രൻ എം.എൽ.എ, തുടങ്ങിയവരും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാമുദായിക രംഗത്തെ മറ്റു പ്രമുഖരും ഉപവാസ സമരത്തിൽ പങ്കെടുത്തു.