LiveTV

Live

Kerala

എസ്.ഐയുടെ ‘ഫോണ്‍ ഷോ’; പൊലീസ് അന്വേഷണം ആരംഭിച്ചു

ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതടക്കമുള്ള കാര്യങ്ങൾ ഡി.സി.പിയുടെ അന്വേഷണ പരിധിയിൽ വരും

എസ്.ഐയുടെ ‘ഫോണ്‍ ഷോ’; പൊലീസ് അന്വേഷണം ആരംഭിച്ചു

സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനും കളമശേരി എസ്‌.ഐയും തമ്മിലുണ്ടായ ഫോൺ വിളി വിവാദത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡി.സി.പി ജി പൂങ്കഴലിക്കാണ് അന്വേഷണ ചുമതല.

ഫോൺ വിളി വിവാദത്തിൽ എസ്.ഐ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടി സക്കീർ ഹുസൈൻ ഇന്നലെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി ഈ മാസം 19ന് മുമ്പ് വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതടക്കമുള്ള കാര്യങ്ങൾ ഡി.സി.പിയുടെ അന്വേഷണ പരിധിയിൽ വരും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഫോൺ സംഭാഷണങ്ങളടക്കം എസ്.ഐ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കാറുണ്ടെന്ന് സക്കീർ ഹുസൈൻ നൽകിയ പരാതിയിൽ ചൂണ്ടി കാട്ടിയിരുന്നു. ഒരാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും.