LiveTV

Live

Kerala

പുതിയ ക്വാറികള്‍ക്ക് അനുമതി; സര്‍ക്കാര്‍ കോടികളുടെ അഴിമതി നടത്തിയെന്ന് പ്രതിപക്ഷം

‘1964 ലെ ഭൂപതിന് ചട്ടമനുസമരിച്ച് പതിച്ച് നല്‍കുന്ന ഭൂമിയില്‍ കൃഷി താമസം, തുടങ്ങിയ മാത്രമേ പാടുള്ളു’

പുതിയ ക്വാറികള്‍ക്ക് അനുമതി; സര്‍ക്കാര്‍ കോടികളുടെ അഴിമതി നടത്തിയെന്ന് പ്രതിപക്ഷം

പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കിയത് വഴി സംസ്ഥാന സര്‍ക്കാര്‍ കോടികളുടെ അഴിമതി നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭൂപതിവ് ചട്ടപ്രകാരം പതിച്ച് നല്‍കിയ ഭൂമിയിലാണ് ഖനനത്തിന് അനുമതി നല്‍കിയത്. റവന്യുമന്ത്രിയെ മറികടന്ന് വ്യവസായമന്ത്രിയാണ് വിഷയം മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനക്ക് കൊണ്ട് വന്നതെന്നും ഇതിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

1964 ലെ ഭൂപതിന് ചട്ടമനുസമരിച്ച് പതിച്ച് നല്‍കുന്ന ഭൂമിയില്‍ കൃഷി താമസം, തുടങ്ങിയ മാത്രമേ പാടുള്ളു. എന്നാല്‍ ഇത് അട്ടിമറിച്ചാണ് ഖനനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 6000ത്തോളം ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിച്ചിട്ടും അതിനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍, മാര്‍ച്ച് അഞ്ചിന് നടന്ന മന്ത്രിസഭയോഗത്തില്‍ കൂടുതല്‍ ക്വാറികള്‍ക്ക് അനുമതി നല്‍കിയതായും ചെന്നിത്തല പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം പുറത്ത് വരുന്നതിന് മുന്‍പ് ധൃതിപടിച്ച് ഉത്തരവിറക്കിയതില്‍ ദുരൂഹതിയുണ്ട്. ഇക്കാര്യത്തില്‍ റവന്യൂവകുപ്പും സി.പി.ഐയും നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ ആരോപത്തില്‍ കഴമ്പില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് ക്വാറികള്‍ക്ക് അനുമതി നല്‍കിയതെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ മറുപടി നല്‍കി.