LiveTV

Live

Kerala

ഗതാഗത കുരുക്കില്‍ കൊച്ചി കുണ്ടന്നൂര്‍ ജംഗ്ഷന്‍

രാവിലെയും വൈകുന്നേരവുമാണ് യാത്രക്കാര്‍ ഏറ്റവും അധികം പ്രയാസം നേരിടുന്നത്

ഗതാഗത കുരുക്കില്‍ കൊച്ചി കുണ്ടന്നൂര്‍ ജംഗ്ഷന്‍

മേൽപ്പാലം നിർമാണം തുടരുന്ന കൊച്ചി കുണ്ടന്നൂർ ജംഗ്ഷൻ ഗതാഗത കുരുക്കിൽ. ജംഗ്ഷനിലെ ഇടുങ്ങിയ റോഡുകൾ തകർന്നതോടെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്.

ദേശീയ പാതയിൽ ഇടപ്പള്ളി അരൂർ റൂട്ടിൽ ഏറ്റവും അധികം ഗതാഗത തടസ്സമുള്ള ജംഗ്ഷനാണ് കുണ്ടന്നൂർ. റോഡുകളുടെ തകർച്ചക്കൊപ്പം ഇടുങ്ങിയ റോഡിലേക്ക് തോപ്പുംപടിയിൽ നിന്നും തപ്പൂണിത്തുറയിൽ നിന്നുമുള്ള വാഹനങ്ങൾ കൂടിയെത്തുന്നതോടെ കുണ്ടന്നൂർ ജംഗ്ഷൻ പൂർണമായി ഗതാഗതക്കുരുക്കിലാകും. ആംബുലൻസുകൾക്കടക്കം കടന്ന് പോകാൻ കഴിയാത്ത അവസ്ഥ.

രാവിലെയും വൈകുന്നേരവുമാണ് യാത്രക്കാര്‍ ഏറ്റവും അധികം പ്രയാസം നേരിടുന്നത്. ജില്ലാ കളക്ടറുടെ അന്ത്യശാസനത്തെ തുടര്‍ന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു.