LiveTV

Live

Kerala

ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വെെകുന്നു

വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ ദുരിതത്തിലാണ് യാത്രക്കാര്‍.

ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വെെകുന്നു

ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു. രാവിലെ 11.50ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയിരിക്കുന്നത്. വിമാനം ഒന്നര മണിക്കൂര്‍ വൈകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

നൂറോളം യാത്രക്കാരാണ് കരിപ്പൂരില്‍ കുടുങ്ങി കിടക്കുന്നത്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ ദുരിതത്തിലാണ് യാത്രക്കാര്‍.