LiveTV

Live

Kerala

കണ്ടനാട് പള്ളി തര്‍ക്കം; ഹൈക്കോടതി ജഡ്ജിക്കും ചീഫ് സെക്രട്ടറിക്കും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി

 കണ്ടനാട് പള്ളി തര്‍ക്കം; ഹൈക്കോടതി ജഡ്ജിക്കും ചീഫ് സെക്രട്ടറിക്കും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

എറണാകുളം കണ്ടനാട് പള്ളി തർക്കക്കേസിൽ ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രിം കോടതിയുടെ രൂക്ഷ വിമർശം കോടതി വിധി മറികടന്ന് ഉത്തരവിടാൻ ഹൈക്കോടതി ജഡ്ജിക്ക് എന്ത് അധികാരമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. പള്ളിയിൽ തത്സ്ഥിതി തുടരാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി.

കണ്ടനാട് പള്ളി തർക്ക കേസിൽ സുപ്രിം കോടതി വിധി മറികടന്ന ഹൈക്കോടതി ജഡ്ജി ഹരിപ്രസാദിനെതിരെ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് നടത്തിയ വിമർശങ്ങളിങ്ങനെ: സുപ്രിം കോടതി വിധി മറികടക്കുന്ന ഉത്തരവ്‌ ഇറക്കാൻ ഇന്ത് അധികാരം ആണ് ഉള്ളത്? അങ്ങനെയിറക്കാൻ ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണ്? ജുഡീഷ്യൽ അച്ചടക്കം എന്താണെന്ന് അറിയില്ലെങ്കിൽ ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. കണ്ടനാട് പള്ളിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാൻ നിർദേശിച്ചുള്ള ഹൈകോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കുകയും ചെയ്തു.