LiveTV

Live

Kerala

ഓപ്പറേഷന്‍ വേട്ട എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ക്വാറികളില്‍ വിജിലന്‍സ് റെയ്‍ഡ്

ക്വാറികളില്‍ അനുമതിയില്ലാതെ ഖനനം നടക്കുന്നുവെന്ന വാര്‍ത്ത നേരത്തെ മീഡിയവണ്‍ നല്‍കിയിരുന്നു

ഓപ്പറേഷന്‍ വേട്ട എന്ന പേരില്‍ സംസ്ഥാന വ്യാപകമായി  ക്വാറികളില്‍ വിജിലന്‍സ് റെയ്‍ഡ്

സംസ്ഥാന വ്യാപകമായി ക്വാറികളില്‍ വിജിലന്‍സ് റെയ്‍ഡ് നടത്തുന്നു. ഓപ്പറേഷന്‍ വേട്ട എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്. ക്വാറികളില്‍ വ്യാപകമായി അനധികൃത ഖനനം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.

ക്വാറികളില്‍ അനുമതിയില്ലാതെ ഖനനം നടക്കുന്നുവെന്ന വാര്‍ത്ത നേരത്തെ മീഡിയവണ്‍ നല്‍കിയിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ ക്വാറികളിലും പരിശോധന നടത്തുന്നുണ്ട്. അനുമതിയോടെയാണോ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നത് ഖനനം ചെയ്തെടുക്കുന്നതിന്‍റെ അളവ്, സ്ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങി പ്രധാനമായ വിവരങ്ങളാണ് സംഘം പരിശോധിക്കുന്നത്.

അനുവദിച്ചതിലും അധികം അളവില്‍ ഖനനം ചെയ്തെടുക്കുന്നുവെന്ന് തുടങ്ങി നിരവധി പരാതികളും ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് അനുവദിച്ചതിലും കൂടുതല്‍ ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.