LiveTV

Live

Kerala

പാലാരിവട്ടം പാലം അഴിമതി; മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തീർപ്പാക്കി

ഗുരുതരമായ ക്രമക്കേടാണ് നടന്നത് ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു 

പാലാരിവട്ടം പാലം അഴിമതി; മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തീർപ്പാക്കി

പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യാ പേക്ഷകൾ ഹൈക്കോടതി തീർപ്പാക്കി. അനാവശ്യമായി ആരേയും ദ്രോഹിക്കില്ലെന്ന വിജിലൻസിന്റെ ഉറപ്പിനെ തുടർന്നാണ് ഹരജി തീർപ്പാക്കിയത്. പാലം പണിയിൽ ഗുരുതരമായ ക്രമക്കേടാണ് നടന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ടവരെ ആവശ്യമെങ്കിൽ മാർഗനിർദേശം പാലിച്ച് ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. കിറ്റ്കോ മുൻ എം.ഡി സിറിയക് ഡേവിസും സീനിയർ കൺസൾട്ടൻറ് ഷാലിമാറും കിറ്റ് കോ ജീവനക്കാരി ഭാമയുമാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.