LiveTV

Live

Kerala

ബേക്കറി വഴി അമ്പലപ്പുഴ പാല്‍പ്പായസ വില്‍പ്പന: പരാതിയുമായി ദേവസ്വം ബോര്‍ഡ്

അമ്പലപ്പുഴ ക്ഷേത്രത്തിൽ നിർമ്മിച്ച് അവിടുത്തെ ദേവസ്വം കൗണ്ടറിലൂടെ മാത്രം വിൽക്കുന്നതാണ് അമ്പലപ്പുഴ പാൽപ്പായസം

ബേക്കറി വഴി അമ്പലപ്പുഴ പാല്‍പ്പായസ വില്‍പ്പന: പരാതിയുമായി ദേവസ്വം ബോര്‍ഡ്

അമ്പലപ്പുഴ പാൽപ്പായസമെന്ന പേരിൽ, പായസം വിൽപന നടത്തിയ തിരുവല്ല തോംസൺ ബേക്കറിക്കെതിരെ ദേവസ്വം ബോർഡ് പോലീസിൽ പരാതി നൽകി. അമ്പലപ്പുഴ പോലീസിനാണ് ദേവസ്വം ബോർഡ് പരാതി നൽകിയിരിക്കുന്നത്.

ബേക്കറി വഴി അമ്പലപ്പുഴ പാല്‍പ്പായസ വില്‍പ്പന: പരാതിയുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട കടപ്ര ജോളി ഫുഡ് പ്രോഡക്ട്സ് ആണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള തോംസണ്‍ ബേക്കറിയിലൂടെ പാൽപായസം വിറ്റിരുന്നത്. അര ലിറ്ററിന് 175 രൂപയും ഈടാക്കിയായിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പാൽ പായസം നിർമ്മിച്ച തിരുവല്ല തോംസണ്‍ ബേക്കറി ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ദേവസ്വം പ്രസിഡന്‍റ് എ.പത്മകുമാര്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ജി ബൈജുവിനെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് ദേവസ്വം വിജിലൻസ് എസ്.പി, ആലപ്പുഴ എസ്.പി അമ്പലപ്പു‍ഴ സി.ഐ എന്നിവർക്ക് അമ്പലപ്പുഴ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതലയുള്ള എൻ. അജിത് കുമാർ പരാതി നൽകി.

അമ്പലപ്പുഴ ക്ഷേത്രത്തിൽ നിർമ്മിച്ച് അവിടുത്തെ ദേവസ്വം കൗണ്ടറിലൂടെ മാത്രം വിൽക്കുന്നതാണ് അമ്പലപ്പുഴ പാൽപ്പായസം.

No post found for this url